സര്‍വാഭരണ ഭൂഷിതയായ ഒരു സുന്ദരിയെയും വൈധവ്യവും രോഗവും ബാധിച്ച ഒരു സ്ത്രീയെയും സങ്കല്പിച്ചു നോക്കൂ. ഏതാനും ശതകങ്ങള്‍ക്ക് മുന്പ്ഉണ്ടായിരുന്ന ഭൂമിയുടെയും ഇപ്പോഴത്തെ ഭൂമിയുടെയും അവസ്ഥ അങ്ങനെയാണ്. ഇതര ജീവികളില്‍ നിന്നു വ്യത്യസ്തമായി സ്വന്തം പാര്‍പ്പിടം നശിപ്പിക്കുന്ന സ്വഭാവം മനുഷ്യന് മാത്രമേയുള്ളൂ. സ്വന്തം ജീവിത സാഹചര്യങ്ങളെ പരിപോഷിപ്പിക്കുന്ന സവിശേഷ സ്വഭാവം മനുഷ്യേതര ജീവജാലങ്ങള്‍ക്ക് സഹജമാനെന്കിലും മനുഷ്യന് മാത്രം ആ ഗുണം ലഭിക്കാതെ പോയി. പ്രകൃതിയുടെ ഇടപെടലുകള്‍ കാരണം ഒട്ടേറെ ജീവി വര്‍ഗങ്ങള്‍ക്ക് വംശ നാശം സംഭവിചിട്ടുന്ടെന്കിലും മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണം കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ടു സംഭവിച്ച നാശങ്ങള് എണ്ണിയാല്‍ ഓടുങ്ങാതതാണ്. ഇതിന് പുറമെ യാണ് പരിസ്ഥിതിക്ക് വരുത്തിയ നാശങ്ങള്. മുന്നാലോചനയില്ലാത്ത അഥവാ ദീര്‍ഘ ദൃഷ്ടി ഇല്ലാത്ത കര്‍മങ്ങള്‍ കാരണമാണ് അങ്ങനെ സംഭവിച്ചത്. ഭൂമി ഉണ്ടായിട്ടു ദശ ലക്ഷ കണക്കിന് വര്‍ഷങ്ങള്‍ ആയെന്കിലും മനുഷ്യന്റെ പ്രകൃതിയോടുള്ള കൊടും ക്രൂരത അട്ര്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നത് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലാണ്. ഏറ്റവും ഒടുവിലായി ആഗോള താപനതിനും, കാലാവസ്ഥാ വ്യതിയാനന്കള്ക്കും ഇട വരുത്തിയതും മനുഷ്യന്റെ ആത്മ നാശ കാരികള്‍ ആയ വിക്രിയകള്‍ അത്രേ. മരുഭൂമികളുടെ വ്യാപനവും നദികളുടെയും സമുദ്രങ്ങളുടെയും ക്ഷയവും എല്ലാം നമ്മുടെ കര്‍മ ഫലമാണെന്ന് കാണാന്‍ പ്രയാസമില്ല. ജീവ ശ്രേണിയില്‍ ഏറ്റവും ഉയരത്തില്‍ നില്ക്കുന്ന മനുഷ്യന് എന്ത് കൊണ്ടു ഇങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഗൌരവാ വഹം ആയ ചിന്തക്ക് വിഷയീ ഭാവിക്കെണ്ടാതാണ്. ഭൂമിയുടെ , സൌര യൂഥത്തിലെ മാദക റാണിയുടെ സൌന്ദര്യം എന്നെ കെട്ട് പോയിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് വേണ്ടി രൂപം കൊടുത്ത നിയമങ്ങള്‍ അധികൃതരുടെ അറിവോട് കൂടിത്തന്നെ ലങ്ഘിക്കപ്പെടുന്നു. വനങ്ങള്‍ ഇത്ര വേഗതയില്‍ നശിപ്പിക്കപ്പെടുന്ന ഒരു രാജ്യം നമ്മുടെ ഇന്ത്യയെ പോലെ മറ്റൊന്നില്ല. പുരോഗതിയുടെ പേരില്‍ നാം അനുവര്‍ത്തിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന , ചിന്താ ശൂന്യമായ , നടപടികള്‍ കേരളത്തിന്റെ കിഴക്കന്‍ ജില്ലകളില്‍ വിശിഷ്യാ ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളില്‍ വിനാശകരമായ മാറ്റങ്ങള്‍ക്കു കാരണമായി കൊണ്ടിരിക്കുന്നത് നാം തന്നെ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയല്ലേ? നിബിഡ വനങ്ങള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴി മാറി കൊടുത്തു കൊണ്ടിരിക്കുന്നു. തെങ്ങിന് തോപ്പുകളും പാടങ്ങളും കെട്ടിട നിര്‍മാണത്തിനായി മാറ്റി വെക്കപ്പെടുന്നു. നെല്‍കൃഷി പൂര്‍ണമായും കേരളത്തിന് അന്യമാകാന്‍ ഇനി അധിക കാലം വേണ്ടി വരില്ല. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഇരെക്ക് മതി ചെയ്യാന്‍ തുടങ്ങിയിട്ട് കാലമെരെയായെന്കിലും അരിക്ക് വേണ്ടി പൂര്‍ണമായും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരാറില്ലായിരുന്നു. അത് മാത്രമെ ഇനി ബാക്കിയുള്ളൂ.
ഇതിനൊക്കെ പുറമെ യാണ് പ്രകൃതി വിഭവങ്ങളുടെ അത്യുപയോഗവും ദൌര് വ്യയവും.അനാവശ്യമായ എന്തൊക്കെ സാധനങ്ങള്‍ ആണ് പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടു നിര്‍മ്മിക്കുന്നത്? ഉദാഹരണത്തിന് ഒരു രേടീ മിഡ് ഷര്‍ട്ടിന്റെ പെട്ടി എടുക്കുക. ബോക്സ് തുറന്നാല്‍ വെറും ഒരു കവറില്‍ ഒതുക്കാവുന്ന , ബ്രാന്‍ഡ് നെയിം കാണിക്കുന്ന ലേബല്‍ മാത്രം മതിയാകുന്നിടത് എന്തൊക്കെ സാധനങ്ങളാണ് കാണാന്‍ കഴിയുകയെന്നോ? ഒരു ദാസന് പിന്നുകള്‍, പ്ലാസ്റ്റിക് കൊണ്ടുള്ള. കോളര്‍ സ്ടിഫ്ഫുകള് . ഫോല്ടുകള് നിവരാതെ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ക്ലിപ്പുകള്‍, അങ്ങനെ പലതും. കട്ടിയുള്ള കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ള പ്രൈസ് സ്ലിപ്പും കൂട്ടതിലുണ്ടാവും . എല്ലാം ഒഴിവാക്കാവുന്നവ. ഇതു ഒരു ഉദാഹരണം മാത്രം. അനേകായിരം സാധനങ്ങലോടൊപ്പം പ്രകൃതിയിലെ ഒരു പാടു പദാര്‍ഥങ്ങള്‍ അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിനു ഒരു കടയിലെ രാക്കുകളിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. ഒരു തല മുറ യുടെ മാത്രം ഉപഭോങതിനുല്ലതല്ല പ്രകൃതി വിഭങ്ങള്‍ എന്ന് ഓര്ക്കതതെന്ത്? മനുഷ്യന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കൂട്ടാക്കാത്ത ധിക്കാരിയാണോ? വിശേഷ ബുദ്ധിയും വിവേചന ബുദ്ധിയും ഒരുമിച്ചു സമ്മാനമായി ലഭിച്ച മനുഷ്യന് ദൈവത്തോട് കാണിക്കുന്ന ധിക്കാരമോ? " നിങ്ങള്‍ പ്രപന്ചത്തെ അത്യാചാരം കാണിക്കരുത്, കാരണം, ഞാന്‍ തന്നെ യാണ് പ്രപന്ച്ചം എന്ന് ദൈവം അരുളിയതായി മുഹമ്മദ് നബി പ്രസ്താവിച്ചിട്ടുണ്ട്. പ്രകൃതിയോടു നാം എങ്ങനെ പെരുമാറണം എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ഇനിയും നാം മാറി ചിന്തിക്കുന്നില്ലെന്കില് മനുഷ്യന് ഭൂമിയുടെ കാന്‍സര്‍ ആണെന്ന് ആരോ പറഞ്ചത് ശരിയാണെന്ന് സമ്മതിക്കേണ്ടിവരും.
Monday, August 25, 2008
Subscribe to:
Comments (Atom)
